ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. മരിച്ചവരില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ സ്‌ത്രീകളാണ്. നിരവധി പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീയണയ്‌ക്കാനും ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കാനുമുള്ള ശ്രമം അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. നാലിലേറെ ഫയർ എഞ്ചിനുകൾ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഏതാനുംപേർ ലിഫ്റ്റില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാന്‍ അഗ്നിശമന സേനയും പൊതുജനങ്ങളും പൊലീസും ചേര്‍ന്ന് ശ്രമം നടത്തുന്നുണ്ട്.
പത്തിലേറെ ആംബുലന്‍സുകള്‍ രോഗികളുമായി മറ്റൊരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ പ്രദേശത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
ജില്ലാ കളക്‌ടര്‍ പൂങ്കുടിയും സ്ഥലം എംഎല്‍എ പളനിയും ഐബി സെന്തില്‍ കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Also Read: റീൽസ് എടുക്കാനുള്ള അഭ്യാസത്തിനിടെ പുതുപുത്തന്‍ ഥാർ നിന്നുകത്തി ▶വീഡിയോ