കോഴിക്കോട്:സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെയാണ് പ്രതി അഭിലാഷിന് ജാമ്യം അനുവദിച്ചത്. 2024 ഫെബ്രുവരി 22ന് രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്‍റെ മേൽനോട്ടത്തിലും ഏകോപനത്തിലും 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ അഭിലാഷ് മാത്രമാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഷ്ട്രീയ വിഷയത്തിൽ നിന്ന് ഉടലെടുത്ത വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പല വിഷയങ്ങളും പറഞ്ഞ് പരത്തി സത്യനാഥൻ തന്നെ ഒതുക്കാൻ ശ്രമിച്ചു എന്നാണ് അഭിലാഷ് പൊലീസിനോട് പറഞ്ഞത്. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഭിലാഷ് പൊലീസിനോട് പറഞ്ഞു. പ്രതിക്ക് വേണ്ടി അഡ്വ. അർജുൻ ശ്രീധരാണ് കോടതിയിൽ ഹാജരായത്.
പെരുവട്ടൂരിലെ ചെറിയപ്പുറം പരദേവത പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സത്യനാഥന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Also Read:കഴുത്തും കൈയും ഒടിഞ്ഞ നിലയില്‍, വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു: കലവൂരിലെ സുഭദ്ര കൊല്ലപ്പെട്ടത് മൃഗീയമായി; പ്രതികളെ കേരളത്തിലെത്തിച്ചു