കേരളം

kerala

ETV Bharat / state

'കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ പിവി അന്‍വര്‍'; ചന്തക്കുന്നില്‍ വിശദീകരണ യോഗവുമായി സിപിഎം - CPM MEETING AT MALAPPURAM

പിവി അൻവറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം വിശദീകരണ യോഗം. കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ കള്ളനാണ് അദ്ദേഹമെന്നും കുറ്റപ്പെടുത്തല്‍. ചെങ്കൊടി തൊട്ട് കളിക്കണ്ടെന്ന് നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ.

PV ANWAR ALLEGATION  മലപ്പുറം സിപിഎം യോഗം  CPM HELD AN EXPLANATORY MEETING  പി വി അൻവർ ആരോപണങ്ങള്‍
CPM Explanatory Meeting At Malappuram Chandakunnu (ETV Bharat)

By ETV Bharat Kerala Team

Published : Oct 7, 2024, 11:08 PM IST

മലപ്പുറം:പിവി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഎം വിശദീകരണ യോഗം. നിലമ്പൂർ ആയിഷ അടക്കം ആയിരക്കണക്കിനാളുകള്‍ യോഗത്തിൽ പങ്കെടുത്തു. യോഗം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു.

കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ കള്ളനാണ് അൻവറെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസ്‌ സിപിഎം ബന്ധം പറഞ്ഞ് നടക്കുന്നവരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങളെയും വിമര്‍ശിച്ചു. വർഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുധരും മാധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തില്‍ തുടർ ഭരണമുണ്ടായ സർക്കാരിനെതിരെ കള്ളം പറയാൻ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

A. Vijayaraghavan (ETV Bharat)

അവർ കമ്മ്യൂണിസ്റ്റ് വിരുധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവൻ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരാളെ കിട്ടിയത് മാധ്യമങ്ങൾ ആഘോഷിക്കുകയാണോയെന്നും എ വിജയരാഘവൻ ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ പറഞ്ഞു. അൻവറിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നിട്ടുണ്ട്, പക്ഷേ പാർട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാൻ തുടങ്ങിയാല്‍ അതിനെ വകവച്ച്‌ തരില്ല. നിലമ്പൂരിലെ വികസനങ്ങള്‍ പുത്തൻ വീട്ടില്‍ തറവാട്ടില്‍ നിന്ന് കൊണ്ട് വന്നതല്ല മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും ഇ.പത്മാക്ഷൻ പറഞ്ഞു.

Also Read : തൃശൂരില്‍ ബിജെപിക്ക് പരവതാനി വിരിച്ച്‌ നല്‍കിയത് മുഖ്യമന്ത്രി; സ്‌റ്റാലിനെ വാഴ്ത്തിയും പിണറായിയെ കടന്നാക്രമിച്ചും അൻവര്‍ - PV ANVAR PRAISES MK STALIN

ABOUT THE AUTHOR

...view details