കേരളം

kerala

ETV Bharat / state

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍ തമ്പി ബന്ധം, ലോകായുക്തയെ ദുര്‍ബലമാക്കിയെന്നും വി ഡി സതീശന്‍

ലോകായുക്ത ബില്‍ പാസാക്കിയ സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍-തമ്പി ബന്ധമാണെന്നാണ് സതീശന്‍റെ ആരോപണം.

Lokayukta Bill  V D Satheesan  Sanghpariwar  ലോകായുക്ത ബില്‍  വി ഡി സതീശന്‍
Lokayukta Bill: VD Satheesan against state and Central Govts.

By ETV Bharat Kerala Team

Published : Feb 29, 2024, 3:59 PM IST

Updated : Feb 29, 2024, 4:05 PM IST

ലോകായുക്ത ബില്‍:കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍ തമ്പി ബന്ധം, ലോകായുക്തയെ ദുര്‍ബലമമാക്കിയെന്നും വി ഡി സതീശന്‍

തിരുവനന്തപുരം:കേന്ദ്രവും സംസ്ഥാനവും തമ്മിൽ അണ്ണൻ തമ്പി ബന്ധമാണെന്നും അതിനാലാണ് ലോകായുക്ത ബില്ലിൽ രാഷ്ട്രപതി വേഗത്തിൽ ഒപ്പിട്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും സംഘപരിവാറും തമ്മിൽ ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു(Lokayukta Bill).

കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിൻ്റെ നടുവൊടിഞ്ഞു. സർക്കാർ ലോകായുക്ത സംവിധാനത്തെ ദുർബലപ്പെടുത്തി. ലോകായുക്തയെ നോക്കു കുത്തിയാക്കിയെന്നും സതീശൻ ആരോപിച്ചു(V D Satheesan).

ആഭ്യന്തര കാര്യമാണ് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയിൽ നടന്നത്. എത്രയും വേഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടും. സ്ഥാനാർഥി നിർണയത്തിൽ ഈ സ്‌പീഡ് മതിയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വരില്ലെന്ന് അറിയിച്ചിട്ടില്ല. രാഹുൽ മത്സരിക്കും എന്ന് തന്നെയാണ് വിവരം. സാമുദായിക പ്രാതിനിധ്യം ഉറപ്പായുമുണ്ടാകും. അതിൽ കോൺഗ്രസ് ശ്രദ്ധിക്കും. സോഷ്യൽ ബാലൻസ് ഉണ്ടാകും. എല്ലാവരുടെയും പാർട്ടിയാണ് കോൺഗ്രസ്. എല്ലാവരെയും ചേർത്തുനിർത്തി പോകും. കഴിഞ്ഞ തവണ ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർഥി തോറ്റു. അത് പരിഹരിക്കാൻ രാജ്യസഭാ സീറ്റ് മുസ്ലിം വനിതയ്ക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു(Sanghpariwar).

പൂക്കോട് വെററിനറി സര്‍വ്വകലാശാലയില്‍ ക്രൂമരമായ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്എഫ്ഐക്കാരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് വി ഡി സതീശൻ ആരോപിച്ചു. എസ് എഫ്ഐക്കാര പൊലീസ് സംരക്ഷിക്കുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നത്. എസ് എഫ് ഐക്കാർ വലിയ ക്രിമിനൽ സംഘമായി മാറി. വിഷയത്തിൽ പൊലീസിന്‍റെ പ്രതികരണം ദുർബലം. ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവച്ചു. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യാപക സമരത്തിലേക്ക് കടക്കും. കേരളം കാണാത്ത സമരപരിപാടികൾ ഉണ്ടാകും. അധ്യാപകർ കുട്ടികളെ ഭീഷണിപ്പെടുത്തി. ഇവനെയൊക്കെ എങ്ങനെയാണ് അധ്യാപകനാക്കി വെയ്ക്കുകയെന്നും വി ഡി സതീശൻ ചോദിച്ചു.

Also Read: ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം ; ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമെന്ന് മന്ത്രി പി രാജീവ്

Last Updated : Feb 29, 2024, 4:05 PM IST

ABOUT THE AUTHOR

...view details