കേരളം

kerala

ETV Bharat / state

'മുതലെടുക്കാന്‍ ആര്‍എസ്എസ് കാത്തിരിക്കുന്നുണ്ട്'; ശബരിമലയില്‍ സ്‌പോട്‌ ബുക്കിങ് വേണമെന്ന് ആവര്‍ത്തിച്ച് ബിനോയ്‌ വിശ്വം - CPI ON SABARIMALA SPOT BOOKING

ശബരിമലയില്‍ വെര്‍ച്വല്‍ ബുക്കിങ്ങിനൊപ്പം സ്പോട് ബുക്കിങ്ങും കൂടി അനുവദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.

BINOY VISWAM ON SABARIMALA  SABARIMALA SPOT BOOKING  SABARIMALA NEWS  ശബരിമല ബിനോയ്‌ വിശ്വം
ബിനോയ്‌ വിശ്വം (ETV Bharat)

By ETV Bharat Kerala Team

Published : Oct 14, 2024, 12:41 PM IST

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്‌ ബുക്കിങ് വേണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ. വിഷയവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ മുതലെടുപ്പിന് ആര്‍എസ്എസിന് അവസരം ഉണ്ടാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ദൈവത്തിന്‍റെ മറവില്‍ വിശ്വാസങ്ങളുടെ പേരില്‍ ഭക്തരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ സംഘര്‍ഷം ഉണ്ടാക്കാന്‍ പലരും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'പരിഷ്‌കാരം നല്ലതാണ്. ലക്ഷ്യം ന്യായമാണ്. പക്ഷേ ഒറ്റയടിക്ക് നടപ്പാക്കുമ്പോഴുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കണം. വെര്‍ച്വല്‍ ബുക്കിങ്ങിനൊപ്പം സ്പോട് ബുക്കിങ്ങും കൂടി അനുവദിക്കണം.

വ്രതമെടുത്ത് മാലയിട്ട് വരുന്ന അയ്യപ്പ ഭക്തന്മാര്‍ക്ക് തിരിച്ചു പോകേണ്ടി വന്നാല്‍ അത് മുതലെടുക്കാന്‍ ആര്‍എസ്എസ് കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് വിശ്വാസമോ ദൈവമോ ഒന്നും കാര്യമല്ല. അവരുടെ ലക്ഷ്യം ഇടതുപക്ഷത്തിനെതിരെ സര്‍ക്കാരിനെതിരെ സംഘര്‍ഷം ഉണ്ടാക്കലാണ്'- ബിനോയ്‌ വിശ്വം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷവും ബിജെപിയും കനത്ത വിമര്‍ശനം ഉന്നയിക്കുകയാണ്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്തയച്ചിരുന്നു.

ALSO READ: 'ശബരിമലയില്‍ ഡയറക്‌ട് സ്പോട്ട് ബുക്കിങ് ഇല്ല': മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍

ഓൺലൈൻ ബുക്കിങ്ങിനെ ആശ്രയിക്കുന്നത് തീർഥാടകർക്ക് കാര്യമായ വെല്ലുവിളികൾക്ക് കാരണമാകും. പ്രത്യേകിച്ച്, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കാണ് വെല്ലുവിളി നേരിടേണ്ടിവരിക. അവരിൽ പലർക്കും സാങ്കേതികവിദ്യ പരിചയമില്ലായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെയാണ് ഇടതു മുന്നണയിലെ പ്രബലകക്ഷിയായ സിപിഐയും സ്‌പോട്‌ ബുക്കിങ് വേണമെന്ന നിലപാട് ആവര്‍ത്തിക്കുന്നത്.

ABOUT THE AUTHOR

...view details