കോട്ടയം: കോൺഗ്രസ് ഗാന്ധിയെ മറന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഇനിയും ഒഴുക്ക് തുടരും. ബിജെപിയിലേക്ക് പോയ പാലത്തെക്കുറിച്ചാണ് കോൺഗ്രസ് പറയുന്നത്. ആര് പാലം പണിഞ്ഞാലും കോൺഗ്രസുകാർ പോയോ എന്നതാണ് പ്രധാനമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് ഗാന്ധിയെ മറന്നുവെന്നു, ബിജെപിയിലേക്ക് ഇനിയും ഒഴുക്ക് തുടരും; ബിനോയ് വിശ്വം - Binoy Viswam about Congress to BJP
എസ്‌എഫ്‌ഐ നാമധാരികൾ നടത്തുന്നത് സംഘടനക്ക് നിരക്കാത്തത്, ഇടതു പക്ഷത്തില്‍ നിന്നും ഒരു എംപി പോലും ബിജെപിയാകില്ല, ഇത് ഇടതുമുന്നണിയുടെ ഗ്യാരന്‍റിയെന്ന് ബിനോയ് വിശ്വം.
Published : Mar 10, 2024, 6:25 PM IST
കോൺഗ്രസിൽ നിൽക്കുന്ന ഏതൊരാളും ബിജെപിയാകും ഇടതു പക്ഷത്തിൻ്റെ ഒരു എംപി പോലും ബിജെപിയാകില്ല എന്നതാണ് ഇടതുമുന്നണിയുടെ ഗ്യാരന്‍റിയെന്നും ബിനോയ് വിശ്വം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ഞങ്ങളുടെ പിന്തുണയിൽ ജയിക്കുന്ന കോൺഗ്രസ് എംപിമാർ ബിജെപിയിലേക്ക് പോകാതിരിക്കാൻ ഞങ്ങൾ അണകെട്ടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ എസ്‌എഫ്‌ഐ നടത്തിയ അക്രമത്തെ എതിർക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. എസ്‌എഫ്‌ഐ നാമധാരികൾ നടത്തുന്നത് ആ സംഘടനക്ക് നിരക്കാത്തത് എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.