തിരുവനന്തപുരം:കഞ്ചാവ് വില്‍പ്പന കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് സ്വദേശിയായ മജ്‌നു എന്ന നാസറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം.
കഞ്ചാവ് വില്‍പ്പന കേസ്; പ്രതിക്ക് 5 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ - മയക്ക് മരുന്ന് കേസ്
കഞ്ചാവ് വില്‍പ്പന കേസ് പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് സ്വദേശി നാസറിനാണ് ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
Court Verdict Against Ganja Case Accuse
Published : Feb 14, 2024, 9:40 PM IST
നാലാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.പ്രവീണ്‍ കുമാറാണ് ഹാജരായത്. 2015 ലാണ് കേസിനാസ്‌പദമായ സംഭവം.
കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പ്രതി പിടിയിലായത്. ഒരു കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. പ്ലാസ്‌റ്റിക് കവറില്‍ കെട്ടിയാണ് ഇയാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.