കേരളം

kerala

ETV Bharat / state

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിബന്ധന നിയമവിരുദ്ധം; ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി - Sold Goods Will Not Be Taken Back

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി.

CONSUMER PROTECTION COURT  ERNAKULAM CONSUMER COURT  NO RETURN OF SOLD GOODS  ERNAKULAM
Court Aganst 'Sold Goods Will Not Be Taken Back' Policy

By ETV Bharat Kerala Team

Published : Mar 26, 2024, 8:38 PM IST

എറണാകുളം:വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല- എന്ന ബോർഡുകൾ പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഉപഭോക്തൃ കോടതി വിധി. വ്യാപാര സ്ഥാപനങ്ങളിലും അവര്‍ നല്‍കുന്ന ബില്ലുകളിലും ഇത്തരം നിബന്ധന പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്‌തമാക്കി.

എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റെ ഉത്തരവ്. എതിർ കക്ഷിയായ സ്വിസ് ടൈം ഹൗസ് ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തരമായി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

Also Read: 2018ലെ പ്രളയത്തിൽ നശിച്ച കടയ്ക്ക് 15.53 ലക്ഷം നഷ്‌ട പരിഹാരം ; ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്‌ടി വകുപ്പിനും, ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.

ABOUT THE AUTHOR

...view details