കണ്ണൂർ:ജില്ലയിലെ പ്രാപ്പൊയിൽ എയ്യൻ കല്ലിൽ ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. എയ്യൻ കല്ലിലെ സനിത (36), ഭർത്താവ് പുതിയ പുരയിൽ സനോജ് (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 3 മണിയോടെയാണ് സംഭവം.
ഡ്രൈവറാണ് മരണപ്പെട്ട സനോജ്. കണ്ണൂരിലാണ് ഇദ്ദേഹം ജോലി ചെയ്‌തിരുന്നത്. ഇന്നലെ രാത്രിയാണ് സനോജ് വീട്ടിലെത്തിയതെന്നാണ് വിവരം. എയ്യൻ കല്ലിലെ കുമുള്ളിൽ വിജയൻ, വള്ളിയോട്ട് സതി എന്നിവരുടെ മകളാണ് മരണപ്പെട്ട സനിത.