കേരളം

kerala

തിരുവനന്തപുരം നഗരവാസിയാണോ?; വീടിന്‍റെ പരിസരത്തെ പകർച്ചപനി വ്യാപനം അറിയാം, ആരോഗ്യ വകുപ്പിന്‍റെ പട്ടിക തയ്യാർ - Contagious Fever Hotspots

By ETV Bharat Kerala Team

Published : May 7, 2024, 7:28 PM IST

ആരോഗ്യ വകുപ്പിന്‍റെ തിരുവനന്തപുരം ജില്ല വെക്‌ടർ കൺട്രോൾ തയ്യാറാക്കിയ ഹോട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് മഴക്കാലപൂർവ ശുചീകരണം ശക്തിപ്പെടുത്തും.

TRIVANDRUM HEALTH DEPARTMENT  CONTAGIOUS FEVER SPREAD KERALA  മഴക്കാലപൂർവ ശുചീകരണം  പകർച്ചപനി വ്യാപനം
Fever (Source: ETV Bharat Network)

തിരുവനന്തപുരം:വേനൽ കഴിഞ്ഞ് മഴക്കാലം എത്തുന്നതോടെ പകർച്ച വ്യാധികളുടെ വരവ് തടയാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ആരോഗ്യ വകുപ്പിന്‍റെ ജില്ല വെക്‌ടർ കൺട്രോൾ തയ്യാറാക്കിയ ഹോട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് മഴക്കാലപൂർവ ശുചീകരണം ശക്തിപ്പെടുത്താനാണ് തീരുമാനം.

കഴിഞ്ഞ വർഷത്തിലെയും 2024 മാർച്ച്‌ വരെയും നഗരത്തിൽ എലിപ്പനി, ചിക്കുൻ ഗുനിയ, ചെള്ള് പനി, ഡെങ്കിപ്പനി എന്നിവ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം തിട്ടപ്പെടുത്തിയാണ് ഹോട്‌സ്‌പോട്ടുകൾ നിർണയിച്ചത്. ഹോട്‌സ്‌പോട്ട് സാധ്യത മേഖലകളെയും പ്രത്യേകം തിരിച്ചിട്ടുണ്ട്. ജൂൺ 10-നകം മഴക്കാല ശുചീകരണം പൂർത്തിയാക്കി നഗരസഭയുടെ ശുചിത്വാരോഗ്യ കമ്മിറ്റിയിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗവും തീരുമാനിച്ചിട്ടുണ്ട്.

നഗരസഭ പരിധിയിലെ 100 വാർഡുകളിലും പകർച്ച വ്യാധി സ്ഥിരീകരിച്ചവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്‌സ്‌പോട്ടുകളെ ജില്ല ആരോഗ്യവിഭാഗം നിശ്ചയിച്ചത്. 22 ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകൾ, 2 ചിക്കുൻഗുനിയ ഹോട്‌സ്‌പോട്ടുകൾ, 6 എലിപ്പനി ഹോട്‌സ്‌പോട്ടുകൾ, 5 ചെള്ള് പനി ഹോട്‌സ്‌പോട്ടുകളുമാണ് ജില്ല മെഡിക്കൽ ഓഫിസർ തിരുവനന്തപുരം നഗരസഭയ്‌ക്ക് കൈമാറിയ പട്ടികയിലുള്ളത്.

തിരുവനന്തപുരം നഗരത്തിലെ ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകളും 2024 മാർച്ച്‌ വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും

  • മെഡിക്കൽ കോളജ്- 21 പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • കരമന- 20 പേർക്ക്
  • തിരുമല- 17 പേർക്ക്
  • ബീമാപള്ളി- 16 പേർക്ക്
  • വട്ടിയൂർക്കാവ്- 14 പേർക്ക്
  • നേമം- 14 പേർക്ക്
  • പട്ടം- 14 പേർക്ക്
  • വള്ളക്കടവ്- 13 പേർക്ക്
  • ശ്രീകാര്യം- 12 പേർക്ക്
  • പേരൂർക്കട- 11 പേർക്ക്
  • നാലഞ്ചിറ- 9 പേർക്ക്
  • മണക്കാട്- 8 പേർക്ക്
  • ചെറുവയ്ക്കൽ- 8 പേർക്ക്
  • പൂന്തുറ. 8 പേർക്ക്
  • കഴക്കൂട്ടം- 8 പേർക്ക്
  • ഉള്ളൂർ- 7 പേർക്ക്
  • കവടിയാർ- 5 പേർക്ക്
  • മുല്ലൂർ- 5 പേർക്ക്
  • ചേട്ടിവിളാകം- 5 പേർക്ക്
  • വഞ്ചിയൂർ- 5 പേർക്ക്
  • പൂജപ്പുര- 5 പേർക്ക്
  • ചെമ്പഴന്തി- 5 പേർക്ക്

നഗരത്തിൽ വട്ടിയൂർക്കാവ്, ബീമാപള്ളി വാർഡുകളിലാണ് ചിക്കുൻഗുനിയ ഹോട്‌സ്‌പോട്ടുകളുള്ളത്. 2024 മാർച്ച്‌ വരെ വട്ടിയൂർക്കാവിൽ 2 പേർക്കും, ബീമാപള്ളയിൽ ഒരാൾക്കും ചിക്കുൻഗുനിയ സ്ഥിരീകരിച്ചു.

എലിപ്പനി ഹോട്‌സ്‌പോട്ടുകളും 2024 മാർച്ച്‌ വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും

  • തിരുവല്ലം- 3 പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • വട്ടിയൂർക്കാവ്- 3 പേർക്ക്
  • മുല്ലൂർ- 3 പേർക്ക്
  • മണക്കാട്- 2 പേർക്ക്
  • പാൽകുളങ്ങര- 2 പേർക്ക്
  • ബീമാപള്ളി- 2 പേർക്ക്

ചെള്ള് പനി ഹോട്‌സ്‌പോട്ടുകളും 2024 മാർച്ച്‌ വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും

  • മുല്ലൂർ- 6 പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • കരമന- 4 പേർക്ക്
  • പൗണ്ട്കടവ്- 2 പേർക്ക്
  • കടകംപള്ളി- 2 പേർക്ക്
  • വട്ടിയൂർക്കാവ്- 2 പേർക്ക്.

ALSO READ:ആസ്‌ത്മക്കെതിരെ പൊരുതാം: ഫലപ്രദമായ ചികിത്സയും നിയന്ത്രണ മാര്‍ഗങ്ങളും, അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details