കേരളം

kerala

ETV Bharat / state

മൂന്നാര്‍ പഞ്ചായത്ത്: കോണ്‍ഗ്രസിന്‍റെ അവിശ്വാസപ്രമേയം പാസായി; എല്‍ഡിഎഫിന് ഭരണനഷ്‌ടം - മൂന്നാര്‍ പഞ്ചായത്ത്

മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണനഷ്‌ടം. കോണ്‍ഗ്രസിന്‍റെ അവിശ്വാസപ്രമേയം പാസായതിനെ തുടർന്നാണ് ഭരണം നഷ്‌ടമായത്.

LDF loses Munnar Panchayat  No confidence motion  മൂന്നാര്‍ പഞ്ചായത്ത്  എല്‍ഡിഎഫിന് ഭരണനഷ്‌ടം
Munnar Panchayat dropped LDF in no confidence motion passed by Congress

By ETV Bharat Kerala Team

Published : Jan 30, 2024, 7:14 PM IST

മൂന്നാര്‍ പഞ്ചായത്തിൽ എല്‍ഡിഎഫിന് ഭരണനഷ്‌ടം

ഇടുക്കി: രാഷ്ട്രീയ നാടകങ്ങള്‍ തുടര്‍ക്കഥയായ മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണനഷ്‌ടം. പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു. ഇതിനെ തുടർന്നാണ് എല്‍ ഡി എഫിന് പഞ്ചായത്തില്‍ ഭരണം നഷടമായത് (Munnar Panchayat dropped LDF in no confidence motion passed by Congress ).

എല്‍ ഡി എഫിന്‍റെ ജ്യോതി സതീഷ് കുമാറായിരുന്നു മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടെങ്കിലും പഞ്ചായത്ത് ഭരിച്ചിരുന്നത് എല്‍ ഡി എഫായിരുന്നു. 2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

എന്നാല്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി ഇടതുപക്ഷത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്‌ടമാവുകയായിരുന്നു. കൂറുമാറിയവര്‍ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് രണ്ട് എല്‍ ഡി എഫ് അംഗങ്ങള്‍ കൂറുമാറി കോണ്‍ഗ്രസിലെത്തി.

ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ്, പ്രസിഡന്‍റിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ഇതോടെ എല്‍ ഡി എഫ് ഭരണം തുടരുകയായിരുന്നു.

എന്നാല്‍ പിന്നീട് വൈസ് പ്രസിഡന്‍റിനെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും, കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയും ചെയ്‌തു. കോണ്‍ഗ്രസിന്‍റെ പരാതിയെ തുടര്‍ന്ന് മുമ്പ് കൂറുമാറിയ രണ്ട് എല്‍ ഡി എഫ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയിരുന്നു. പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് എല്‍ ഡി എഫിന് പഞ്ചായത്തില്‍ ഭരണം നഷ്‌ടമായത്.

പ്രസിഡന്‍റിനെതിരെ അവിശ്വാസം നല്‍കി ആറുമാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വീണ്ടും അവിശ്വാസ പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം(No confidence motion passed by Congress against LDF ) പാസായതോടെയാണ് എല്‍ ഡി എഫിന് പഞ്ചായത്തില്‍ ഭരണം നഷ്‌ടമായത്.

അതേസമയം ഇടുക്കി കരുണാപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തിരുന്നു. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഭരണം വീണ്ടും എൽഡിഎഫിന് ലഭിച്ചത്. അനുകൂല നിലപാട് സ്വീകരിച്ച കോൺഗ്രസിന്‍റെ വാർഡ് മെമ്പർ ഒഴികെയുള്ള യുഡിഎഫ് അംഗങ്ങളും, എന്‍ഡിഎ അംഗവും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നിരുന്നു.

കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിലെ ചേരിപോരാണ് അവിശ്വാസത്തിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം തവണയാണ് കരുണാപുരം പഞ്ചായത്തിൽ അവിശ്വാസം അരങ്ങേറുന്നത്.

ABOUT THE AUTHOR

...view details