ആലപ്പുഴ:യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിനെതിരായി പി വി അൻവർ എംഎൽഎ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പരാമർശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാലിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. എം ലിജു ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. അൻവറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് കേസ് എടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
'കെ സി വേണുഗോപാലിനെതിരെ വ്യക്തിഹത്യ': പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് - Congress complaint against Anwar - CONGRESS COMPLAINT AGAINST ANWAR
കെ സി വേണുഗോപാലിനെ വ്യക്തിഹത്യ നടത്തിയെത്ത് ആരോപിച്ച് എം ലിജു പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
Congress filed a complaint against PV Anwar with the Election Commission
Published : Apr 23, 2024, 10:56 PM IST
Also Read:'നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുലിനില്ല': പിവി അൻവർ
ഏപ്രിൽ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി വി അൻവറിൻ്റെ വിവാദ പരാമർശം. റാലിയിൽ നടത്തിയ പ്രസംഗത്തിൽ കെ സി വേണുഗോപാലിനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശമാണ് പി വി അൻവർ നടത്തിയത്. ജനപ്രതിനിധി കൂടിയായ പിവി അൻവർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് എം ലിജു പരാതിയിൽ ആവശ്യപ്പെട്ടു.