കേരളം

kerala

ETV Bharat / state

ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ച് സിയാല്‍; പ്രാബല്യത്തിലുണ്ടാവുക മാർച്ച് 29 വരെ - CIAL WINTER FLIGHT SCHEDULE

2024 ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയാണ് പുതുക്കിയ പട്ടിക പ്രാബല്യത്തിലുണ്ടാവുക.

COCHIN INTERNATIONAL AIRPORT  WINTER FLIGHT SERVICE SCHEDULE  ശൈത്യകാല വിമാന സർവീസ്  LATEST NEWS IN MALAYALAM
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 23, 2024, 3:33 PM IST

എറണാകുളം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024 ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയാണ് പുതുക്കിയ പട്ടിക പ്രാബല്യത്തിലുണ്ടാവുക. രാജ്യാന്തര സെക്‌ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്‌ടറിൽ ഏഴും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്.

പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം യുഎഇയിലേക്കുള്ള ആകെ പ്രതിവാര സർവീസുകളുടെ എണ്ണം 134 ആയിരിക്കും. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. രാജ്യാന്തര സെക്‌ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്, 67 പ്രതിവാര സർവീസുകളാണ് അവിടേക്കുള്ളത്.

ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളുമാണ് കൊച്ചിയിൽ നിന്നുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1576 പ്രതിവാര സർവീസുകളാവും. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്‌ചയിൽ 51 ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസാണ് പട്ടികയിൽ ഒന്നാമത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എത്തിഹാദ് - 28, എയർ അറേബ്യ അബുദാബി - 28, എയർ ഏഷ്യ - 18, എയർ ഇന്ത്യ - 17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് - 14, എന്നിവരാണ് മറ്റ് പ്രമുഖ എയർലൈനുകൾ. തായ് എയർവേയ്‌സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള ത്രിവാര പ്രീമിയം സർവീസുകൾ ആഴ്‌ചയിൽ 5 ദിവസമായി കൂട്ടി.

ആഭ്യന്തര സർവീസുകൾ:ബെംഗലൂരു - 112, മുംബൈ- 75, ഡൽഹി- 63, ചെന്നൈ- 61, ഹൈദരാബാദ് - 52, അഗത്തി - 15, അഹമ്മദാബാദിലേക്കും കൊൽക്കത്തയിലേക്കും 14 , പൂനെ - 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 വീതവും സേലത്തേക്ക് 5 സർവീസുകളുമാണ് സിയാൽ ശൈത്യകാല സമയക്രമത്തിൽ പ്രവർത്തിക്കുക.

എയർ ഇന്ത്യ എക്‌സ്‌പ്രസ് ബെംഗലൂരുവിലേക്ക് 10, ചെന്നൈയിലേക്ക് 7, പൂനെയിലേക്ക് 6, ഹൈദരാബാദിലേക്ക് 5 എന്നിങ്ങനെ അധികമായും സർവീസ് നടത്തും. ആകാശ എയർ അഹമ്മദാബാദിലേക്ക് പ്രതിദിന അധിക വിമാനസർവീസുകൾ നടത്തും. അന്താരാഷ്‌ട്ര - ആഭ്യന്തര മേഖലയിൽ ആഴ്‌ചയിൽ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാകും ഉണ്ടാവുക.

അതേസമയം 2023-24 സാമ്പത്തിക വർഷത്തിൽ 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച സിയാൽ, ഒരു കലണ്ടർ വർഷത്തിലും സാമ്പത്തിക വർഷത്തിലും 10 ദശലക്ഷം യാത്രക്കാർ എത്തിച്ചേർന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി. ഇന്ത്യൻ വ്യോമയാന മേഖലയിലെ വർധിച്ച് വരുന്ന ആവശ്യങ്ങൾക്കനുസൃതമായി സൗകര്യങ്ങൾ നടപ്പിലാക്കാൻ കമ്പനി ദൈനംദിനം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു.

വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സിയാൽ മാനേജ്മെൻ്റ് അതീവ ശ്രദ്ധ പുലർത്തുന്നു. യാത്രക്കാരുടെ വിമാനത്താവള അനുഭവം മെച്ചപ്പെടുത്തുന്നതിനായി എല്ലാ പാസഞ്ചർ ടച്ച് പോയിൻ്റുകളിലും നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കി വരുന്നു.

അത്യാധുനിക സെൽഫ് ബാഗേജ് ഡ്രോപ്പ് ഫെസിലിറ്റിയും മറ്റും ഇതിനുദാഹരണമാണ്. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബായി കൊച്ചിയെ നവീകരിക്കാൻ സിയാൽ നൂതനാശയങ്ങൾ ആവിഷ്‌കരിക്കുകയും നിരവധി എയ്റോ-നോൺ എയ്റോ പദ്ധതികൾ അതിവേഗം നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read:ഇനി സ്വയം ഇമിഗ്രേഷൻ പൂർത്തിയാക്കാം; കൊച്ചി വിമാനത്താവളത്തിൽ ഫാസ്‌റ്റ്‌ ട്രാക് സംവിധാനം

ABOUT THE AUTHOR

...view details