ന്യൂഡൽഹി:എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരായ സിഎംആർഎലിന്‍റെ ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയാനായി ജനുവരി 20 ലേക്ക് മാറ്റി. എക്‌സാലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതി മറയ്‌ക്കാനാണെന്ന് എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. സിഎംആര്‍എല്ലിന്‍റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസില്‍ വസ്‌തുതാപരമായ അന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ വാദിച്ചു.
എസ്‌എഫ്ഐഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും കോടതിയില്‍ വാദമുയര്‍ത്തി. നികുതി സംബന്ധിച്ച രേഖകൾ എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത് നിയമപരമായാണ്. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവ് അന്തിമമല്ലെന്നും ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍ വാദിച്ചു.