കേരളം

kerala

ETV Bharat / state

എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധം; അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ - CMRL AGAINST IN SFIO PROBE

ആദായ നികുതി സെറ്റില്‍മെന്‍റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസ് വീണ്ടും അന്വേഷിക്കുന്നത് ചട്ട വിരുദ്ധമെന്ന് സിഎംആര്‍എല്‍.

SFIO IN VEENA VIJAYAN EXALOGIC  CMRL IN DELHI HIGH COURT  മാസപ്പടി കേസ് വീണാ വിജയന്‍  സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍
Veena Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Dec 5, 2024, 12:35 PM IST

ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനും കമ്പനി എക്‌സാലോജിക്കും ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ആദായ നികുതി സെറ്റില്‍മെന്‍റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസ് വീണ്ടും അന്വേഷിക്കുന്നത് ചട്ടവിരുദ്ധമാണ് എന്നാണ് സിഎംആര്‍എല്‍ കോടതിയില്‍ വാദിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സെറ്റില്‍മെന്‍റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. പരാതി നല്‍കിയ ഷോണ്‍ ജോര്‍ജ്ജിന് രഹസ്യ രേഖകള്‍ എങ്ങനെ ലഭിച്ചു എന്നും സിഎംആര്‍എല്‍ ചോദിച്ചു. പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണെന്നും സിഎംആർഎൽ ചൂണ്ടിക്കാട്ടി. സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്‌ച വാദം കേള്‍ക്കും.

സിഎംആർഎൽ, എക്‌സാലോജിക് സൊല്യൂഷൻസ്, കെഎസ്ഐഡിസി എന്നിവയ്‌ക്കെതിരെയുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ റിപ്പോർട്ട് രണ്ടാഴ്‌ചയ്ക്കകം സർക്കാരിന് നൽകുമെന്നാണ് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും എസ്എഫഐഒ അറിയിച്ചു.

Also Read:'എസ്എഫ്ഐഒ അന്വേഷണം നാടകം, എഡിജിപിക്ക് എതിരായ നടപടി വൈകുന്നത് വീണയെ സംരക്ഷിക്കാൻ'; പിവി അൻവർ

ABOUT THE AUTHOR

...view details