തിരുവനന്തപുരം:വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യുദ്ധമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഈ പോരാട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം. തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയെ ഇങ്ങോട്ടേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. വരുന്ന തെരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണ്. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ സാന്നിധ്യം പല ഘട്ടത്തിലും അനിവാര്യമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ പിന്തുണ നൽകിയ ഊർജമാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടത്തിന് രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്നത്.