കേരളം

kerala

ETV Bharat / state

വിഴിഞ്ഞത്തെ ആദ്യ കപ്പൽ; സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് മുഖ്യമന്ത്രി - VIZHINJAM SAN FERNANDO SHIP - VIZHINJAM SAN FERNANDO SHIP

കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സർബാനന്ദ സോനാവാൾ, മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, എം വിൻസെൻ്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ വിഴിഞ്ഞത്ത് എത്തിയ മദർ ഷിപ്പായ സാൻ ഫെർണാണ്ടോയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.

VIZHINJAM SAN FERNANDO  സാൻ ഫെർണാണ്ടോ കപ്പൽ  വിഴിഞ്ഞം തുറമുഖം  CM WELCOMED SAN FERNANDO SHIP
San fernando ship (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 12:38 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യമായെത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സർബാനന്ദ സോനാവാൾ, മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, എം വിൻസെൻ്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിഴിഞ്ഞത്തെ ആദ്യ മദർ ഷിപ്പിനെ മുഖ്യമന്ത്രി സ്വീകരിച്ചത്.

രാവിലെ പത്ത് മണിക്കാണ് സ്വീകരണ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ 10:30 ഓടെയായിരുന്നു വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബലൂണുകൾ ഉയർത്തി കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചത്. സ്വീകരണത്തിൻ്റെ പൊതു പരിപാടിക്കായി 5000 ത്തിലധികം പേർക്ക് പങ്കെടുക്കാവുന്ന വേദിയാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ നടൻ നന്ദു, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആൻ്റണി രാജു, വി ജോയ് എന്നിവരും പങ്കെടുക്കാനെത്തി.

Also Read:'സാൻ ഫെർണാണ്ടോ'യ്‌ക്ക് വരവേല്‍പ്പ്, വിഴിഞ്ഞത്ത് വിപുലമായ പരിപാടികള്‍

ABOUT THE AUTHOR

...view details