തൃശൂർ:തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെ (സെപ്‌റ്റംബർ 24) തന്‍റെ കൈയിൽ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്‌മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരത്തിനിടെ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതിനാൽ തന്നെ അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പുറത്തുവിടും.
അതേസമയം റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ടിൽ എന്താണ് പറയുന്നതെന്ന് മൂന്നോ നാലോ ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും അന്വേഷണത്തിൽ വീഴ്‌ച വരുത്തുന്നുവെന്ന ചിന്ത ജനങ്ങളിൽ സൃഷ്‌ടിക്കാനാണ് ചില വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും