കോഴിക്കോട്: ദേശീയ ദിനപത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ ഒറ്റപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ദിനപത്രത്തില്‍ വന്നത് താന്‍ പറയാത്ത കാര്യമാണ്. അതില്‍ അവര്‍ ഖേദപ്രകടനവും നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലെ എകെജി ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. ഏറ്റവും അധികം ഹവാലപണവും കള്ളക്കടത്ത് സ്വര്‍ണവും പിടിച്ചെടുത്തത് മലപ്പുറത്ത് നിന്നാണ്.
കരിപ്പൂരിലെ സ്വര്‍ണക്കടത്തിനെ കുറിച്ച് പറയുമ്പോള്‍ അത് എങ്ങനെയാണ് മലപ്പുറത്തിനെതിരെ ആകുന്നത്. സ്വര്‍ണക്കടത്തുകാരെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും