തിരുവനന്തപുരം: പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിച്ചെന്ന് പ്രത്യേക വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. അജിത് കുമാറിനും പി.ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എം.വി രാജകുമാര പരിഗണിക്കവേയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
അജിത് കുമാറിനെതിരെ ഹര്‍ജിക്കാരന്‍ ഉന്നയിച്ചതടക്കമുളള വിവിധ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷിക്കുകയാണെന്ന് വിജിലന്‍സ് സംഘം കോടതിയെ ധരിപ്പിച്ചു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ഡിസംബര്‍10ന് നല്‍കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി.
ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സ്വകാര്യ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കുക. നിലവില്‍ പി.ശശിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല. ഹര്‍ജിക്കാരന് നേരിട്ട് അറിവുളള കാര്യങ്ങളാണോ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുളളതെന്നും കോടതി ചോദിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിവി അന്‍വറിന്‍റെ പ്രസംഗത്തിന്‍റെ ശബ്‌ദ രേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നത് പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെ കുറിച്ച് കേട്ടറിവെയുള്ളൂവെന്ന ഹര്‍ജിക്കാരന്‍റെ മറുപടി കോടതിക്ക് തൃപ്‌തികരമായില്ല.
എംആര്‍ അജിത് കുമാര്‍ ഭാര്യ സഹോദരനുമായി ചേര്‍ന്ന് സെന്‍റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഢംബര കെട്ടിടം നിര്‍മ്മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
Also Read: എഡിജിപിയെ നീക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും സിപിഐ രംഗത്ത്, എന്തിനാണ് രഹസ്യ സന്ദര്‍ശനമെന്നും ചോദ്യം