ETV Bharat / state

'പിവി അന്‍വറിന് പ്രത്യേക അജണ്ടയുണ്ട്, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കില്ല': മുഖ്യമന്ത്രി - CM Against PV Anvar - CM AGAINST PV ANVAR

പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീക്കങ്ങള്‍ നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ളതെന്നും കുറ്റപ്പെടുത്തല്‍. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്‌ചയില്ലെന്നും മുഖ്യമന്ത്രി.

CM MALAPPURAM CONTROVERSY  CM Pinarayi Against PV Anvar  PV ANVAR CM PINARAYI ISSUES  പിവി അന്‍വറിനെതിരെ മുഖ്യമന്ത്രി
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 1, 2024, 8:47 PM IST

കോഴിക്കോട്: പിവി അൻവറിന് പ്രത്യേക അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പൊലീസ് നടപടികള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്‍റെ താത്‌പര്യം എന്തെന്ന് ശ്രദ്ധിച്ചാൽ വ്യക്തമാണ്. പിന്നിൽ ആരാണെന്നും മനസിലാകും. സിപിഎമ്മിന് അതിന്‍റേതായ സംഘടന രീതിയുണ്ട്. വഴിയിൽ നിന്ന് വിളിച്ചു കൂവിയാലോ ആക്ഷേപങ്ങൾ ചൊരിഞ്ഞാലോ സിപിഎം ഭയപ്പെടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു. (ETV Bharat)

ഗൂഢ ലക്ഷ്യമുള്ളവർക്ക് ആ വഴിക്ക് പോകാം. വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്‌ടിക്കാനാണ് ശ്രമം. ആരെ കൂടെ കൂട്ടാനാണോ ശ്രമം നടത്തുന്നത് അവർ തന്നെ ആദ്യം തള്ളി പറയുമെന്നും പിണറായി വിജയൻ പറഞ്ഞു.

മലപ്പുറത്തെ മതനിരപേക്ഷ മനസ് ശക്തമാണ്. വർഗീയ ശക്തികളുടെ പിന്തുണയുണ്ട് എന്നതുകൊണ്ട് നാക്ക് വാടകയ്ക്ക് എടുത്ത് എന്തും വിളിച്ച് പറയുന്നവരുടേത് വ്യാമോഹം മാത്രമാണ്. ഒരു വർഗീയ ശക്തിയോടും ഞങ്ങൾക്ക് വിട്ടുവീഴ്‌ച ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുകയല്ല സർക്കാർ ചെയ്‌തത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിൽ എടുത്ത് പരിശോധിക്കാൻ ഡിജിപിക്ക് കീഴിലുള്ള ടീമിനെ നിയോഗിച്ചു. ആ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മാസത്തേക്കുള്ള അന്വേഷണമാണ് അത് തീരുന്ന മുറയ്ക്ക് അതിന്‍റേതായ നടപടികൾ ഉണ്ടാകും. ഇപ്പോള്‍ പിവി അൻവർ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെ. അതിന് പിന്നിലെ താത്‌പര്യത്തെക്കുറിച്ച് താനിപ്പോൾ പറയുന്നില്ല.

വർഗീയ വിദ്വേഷം തിരുകി കയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണമെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂരിലെ ബിജെപി വിജയം ഗൗരവമുള്ളതാണ്. എന്നാൽ അവിടുത്തെ കോണ്‍ഗ്രസ് വോട്ട് കാര്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Also Read: പത്രത്തിലേത് താന്‍ പറയാത്ത കാര്യം, മലപ്പുറത്തെ മതനിരപേക്ഷ മനസ് എല്ലാവര്‍ക്കുമറിയാം': മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.