തൃശൂര്‍:കുന്നംകുളം കിഴുർ പോളിടെക്‌നിക്കിൽ നടക്കുന്ന സംസ്ഥാന ഇന്‍റർ പോളി കലോത്സവത്തിനിടെ സംഘർഷം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്.
കോളജ് ഗ്രൗണ്ടിൽ നിന്നും കൂട്ടമായി എത്തിയ വിദ്യാർത്ഥികൾ രണ്ടു ചേരികളായി തിരിഞ്ഞ് കോളേജിനു മുൻപിലെ റോഡിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. സംഘർഷ സമയത്ത് പൊലീസുകാരുടെ എണ്ണം കുറവായിരുന്നു.