പത്തനംതിട്ട : കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽ നിന്ന് വീണ് മരിച്ചു. കോന്നി പൂങ്കാവ് ചാവരുകുന്ന് പ്ലാവിളചരുവില്‍ പുത്തന്‍വീട്ടില്‍ റെജി (52) ആണ് മരിച്ചത്. കോന്നിയില്‍ കൊട്ടിക്കലാശം കഴിഞ്ഞ് റെജിയും സംഘവും ജീപ്പിൽ മടങ്ങും വഴി കോന്നി - പൂങ്കാവ് റോഡില്‍ അമ്മൂമ്മത്തോടിന് സമീപമാണ് അപകടം.
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽ നിന്ന് വീണ് മരിച്ചു - ACCIDENT DEATH IN PATHANAMTHITTA - ACCIDENT DEATH IN PATHANAMTHITTA
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങുന്ന വഴി സിഐടിയു പ്രവർത്തകൻ റെജി ജീപ്പിൽ നിന്ന് വീണ് മരിച്ചു.
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽ നിന്ന് വീണ് മരിച്ചു
Published : Apr 25, 2024, 8:52 AM IST
ബുധൻ വൈകിട്ട് 7 മണിയോടെ ആണ് സംഭവം. ജീപ്പില്‍ നിന്ന് റോഡിലേക്ക് വീണ റെജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. വള്ളിക്കോട് - കോട്ടയത്ത് ചുമട്ടു തൊഴിലാളിയാണ് മരിച്ച റെജി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.
ALSO READ : ആസിഡ് ആക്രമണം : കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു