കേരളം

kerala

ETV Bharat / state

കോട്ടയം നഗരത്തിൽ സാന്തകളിറങ്ങി; അണിനിരന്നത് 1500ല്‍ അധികം ക്രിസ്‌മസ് പാപ്പമാര്‍ ▶വീഡിയോ - CHRISTMAS CELEBRATION IN KOTTAYAM

സാന്താമാർക്കൊപ്പം ചുവന്ന ടീ ഷർട്ട് ധരിച്ച ആയിരക്കണക്കിനുപേരും റാലിയിൽ പങ്കെടുത്തു

ബോണ്‍ നത്താലെ കോട്ടയം  കോട്ടയം ക്രിസ്‌മസ് ആഘോഷം  BUON NATALE CHRISTMAS CELEBRATION  KOTTAYAM MUNICIPALITY
Buon Natale Celebration in Kottayam (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

കോട്ടയം: കോട്ടയം നഗരത്തെ ക്രിസ്‌മസ് ആവേശത്തിലാഴ്‌ത്തി നിറച്ച് ബോൺ നത്താലേ. ക്രിസ്‌മസിൻ്റെ വരവറിയിച്ച് 1500ല്‍ അധികം സാന്താക്ലോസുമാർ നഗര വീഥിയിൽ അണി നിരന്നു.

ക്രിസ്‌മസ് പാപ്പാ വിളംബര യാത്രയായ ബോൺ നത്താലേ സീസൺ 4 ൻ്റെ ഭാഗമായാണ് ക്രിസ്‌മസ് പാപ്പാമാരുടെ റാലി സംഘടിപ്പിച്ചത്. ക്രിസ്‌മസ് പാപ്പാമാർക്കൊപ്പം ചുവന്ന ടീ ഷർട്ട് ധരിച്ച് ആയിരങ്ങൾ റാലിയിൽ പങ്കെടുത്തു.

ബോണ്‍ നത്താലെ ആഘോഷത്തില്‍ കോട്ടയം നഗരം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്ഷര നഗരിയുടെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക, പുതു തലമുറയ്ക്ക് ക്രിസ്‌ംസ് സന്ദേശം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്രിസ്‌മസ് വിളംബര യാത്ര സംഘടിപ്പിച്ചത് എന്ന് സംഘാടകര്‍ പറഞ്ഞു.

കോട്ടയം സിറ്റിസൻ ഫോറം, നഗരസഭ, വിവിധ നഴ്‌സിങ് ഫാർമസി കോളജുകൾ, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്‌മസ് സന്ദേശ റാലി ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്‌തു.

നാഗമ്പടം ബേക്കർ - ജങ്ഷൻ വഴി മാമ്മൻ മാപ്പിള ഹാള്‍ വരെയായിരുന്നു റാലി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ബോണ്‍ നത്താലെയുടെ ഭാഗമായി നടന്നു. സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. കോട്ടയത്ത വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളാണ് റാലിയിൽ പങ്കെടുത്തത്.

Also Read:ക്രിസ്‌തുമസ് സ്‌പെഷ്യൽ പ്ലം കേക്ക്; ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ...

ABOUT THE AUTHOR

...view details