കേരളം

kerala

ETV Bharat / state

ഭക്തി സാന്ദ്രമായി ചോറ്റാനിക്കര; മകം തൊഴലിന് തുടക്കം - ചോറ്റാനിക്കര ദേവി ക്ഷേത്രം

മകം തൊഴാനെത്തുന്നത് പ്രധാനമായും വനിതകളാണ്. മകം നാളിൽ ദേവിയെ ദർശിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

Chotanikara Devi Temple  Makam Thozal  മകം തൊഴല്‍  ചോറ്റാനിക്കര ദേവി ക്ഷേത്രം  എറണാകുളം
A devotional start to the Makam Thozal at the famous Chotanikara Devi Temple.

By ETV Bharat Kerala Team

Published : Feb 24, 2024, 4:10 PM IST

എറണാകുളം:മധ്യകേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴലിന് ഭക്തി സാന്ദ്രമായ തുടക്കം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്തര മണി വരെയാണ് മകം തൊഴൽ നീണ്ടുനിൽക്കുക. അതിരാവിലെ മുതൽ ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഏഴാം നാളിലാണ് മകം തൊഴൽ ചടങ്ങ് നടക്കുന്നത്. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായി. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയത്.

ദേവസ്വത്തിന് പുറമെ, പൊലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്രത്തിന്‍റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിട്ടുണ്ട് (Chotanikara Devi Temple).

സ്ത്രീകളെയും കുടുംബ സമേതം എത്തുന്നവരെയും പ്രത്യേക വഴികളിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. മകം തൊഴാനെത്തുന്നത് പ്രധാനമായും വനിതകളാണ്. മകം നാളിൽ ദേവിയെ ദർശിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

സർവ്വാഭരണ വിഭൂഷിതയായ ദേവിയെ ദർശിച്ച് ആത്മസായൂജ്യമടയാനാണ് ഭക്തജനങ്ങൾ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി ധാരാളമായി എത്തിച്ചേരുന്നത്.
ഒന്നര ലക്ഷത്തോളം ഭക്തർ ഇത്തവണ മകം ദർശിക്കാനെത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്. മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details