വയനാട്: പുനരധിവാസം വൈകുന്നുവെന്ന ആരോപണവുമായി ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം. വയനാട് കലക്‌ടറേറ്റിനു മുന്നിൽ ജനശബ്‌ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടന്നത്. പുനരധിവാസ പ്രവർത്തികള്‍ എളുപ്പത്തിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദുരന്തബാധിതരുടെ പ്രതിഷേധം.
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പ്രതിഷേധം (ETV Bharat) ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി 3 മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ബാങ്ക് ലോണുമായി ബന്ധപ്പെട്ട തീരാത്ത അദാലത്തുകളും, ടൗൺഷിപ്പ് എവിടെയെന്ന് പോലും നിശ്ചയിക്കപ്പെടാത്ത സാഹചര്യവുമാണ് നിലവിലുള്ളതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം നിന്നു പോയതോടെ ദുരന്തബാധിതരുടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. വായ്‌പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്‌ദാനവും പൂർണമായില്ല. ഇതോടെയാണ് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് സമരത്തിനിറങ്ങുന്നതെന്ന് ദുരന്തബാധിതർ പറഞ്ഞു.
ടൗൺഷിപ്പിനായി എൽസ്‌റ്റൺ, നെടുമ്പാല എസ്‌റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായതും ഇവരെ ആശങ്കയിലാക്കുന്നുണ്ട്. കേന്ദ്രം സഹായം പ്രഖ്യാപിക്കാത്തതും ഇവരുടെ പ്രതിഷേധം വർധിപ്പിക്കുകയാണ്. കേന്ദ്രസഹായം ഇനിയും വൈകിയാൽ ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കാന്‍ തിരുമാനിച്ചതായും ഇവർ അറിയിച്ചു.
Also Read:നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ എല്ലാവരുടെയും മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്ത് സര്‍ക്കാര്‍