കൊല്ലം: പഴമയുടെ വേഷമണിഞ്ഞ് തേവലക്കര ചന്തയിൽ കച്ചവടത്തിനായി കുരുന്നുകൾ എത്തിയത് നാട്ടുകാർക്ക് കൗതുകമായി. കൊല്ലം തേവലക്കര കെവിഎം സ്‌കൂളിലെ കുരുന്നുകളാണ് തേവലക്കര ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീ സിഡിഎസിന്‍റെയും സഹകരണത്തോടുകൂടി തേവലക്കര ചന്തയിൽ ഓണച്ചന്ത നടത്തിയത്. തക്കാളി,വെണ്ട, വഴുതന, പയർ, പാവൽ തുടങ്ങിയ മിക്ക പച്ചക്കറികളും വീട്ടിൽ ഉണ്ടാക്കിയ അച്ചാറുകളും, ഓണ പലഹാരങ്ങളുമായാണ് കുട്ടികൾ ചന്തയിലെത്തിയത്.
പാരമ്പര്യ വേഷമണിഞ്ഞ് കുരുന്നുകൾ എത്തിയതോടെ കാഴ്‌ചക്കാരുടെ എണ്ണവും കൂടി. ഇതോടെ ഓണച്ചന്ത സൂപ്പർഹിറ്റായി. പ്ലാസ‌്‌റ്റിക്കിനെ അകറ്റി നിർത്തി വട്ടയിലയിലും തുണി സഞ്ചിയിലുമാണ് സാധനങ്ങൾ നൽകിയത്. വിൽപനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പത്ത് കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകാൻ വേണ്ടിയും ഉപയോഗിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ്. എസ് ആദ്യ വിൽപന നടത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും