തിരുവനന്തപുരം: ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. 5 ഓളം കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച നിലയിലാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടത്.
പഞ്ചായത്ത് വിതരണം ചെയ്‌തത് പഴയ സ്‌റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ഉത്തരവിലുണ്ട്. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.