തിരുവനന്തപുരം : നവകേരള സദസ്സിന്‍റെ തുടര്‍ച്ചയായി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് ആരംഭിക്കും (Chief Minister's Face-To-Face Programme). ആദ്യ ഘട്ടത്തില്‍ മുസ്ലിം സംഘടന പ്രതിനിധികള്‍, മുതവല്ലിമാര്‍, മദ്രസ അധ്യാപകര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവർ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മറ്റ് സംഘടനകളെല്ലാം പരിപാടിയില്‍ സംബന്ധിക്കും.
നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ രാവിലെ 10 മണിക്കാണ് പരിപാടി നടക്കുക. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍സാഫ് എന്ന പരിപാടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാന്‍ അധ്യക്ഷനാകും. മറ്റ് വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടി വരും ദിവസങ്ങളില്‍ നടക്കും.
നാടിന്‍റെ സുരക്ഷ പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമല്ല : മുഖ്യമന്ത്രി :നാടിന്‍റെ സുരക്ഷ പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാന്‍ പറ്റില്ലെന്നും ഒരു ജനകീയ സേന എന്ന നിലയിലാണ് കേരള പൊലീസ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നതെന്നും അതുകൊണ്ടുതന്നെ നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ പൊലീസുമായി നല്ല നിലയിൽ സഹകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി എറണാകുളത്ത് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.