കേരളം

kerala

ETV Bharat / state

ബജറ്റിൽ കേരളത്തെ അവഗണിക്കുന്ന നിലപാട് കേന്ദ്രം തുടർന്നു: ചാണ്ടി ഉമ്മൻ - CHANDY OOMMEN ON BUDGET 2024 - CHANDY OOMMEN ON BUDGET 2024

2024 കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ചില ലൊട്ടുലൊടുക്ക് വിദ്യകൾ കാണിക്കുന്നതല്ലാതെ കേരളത്തിന് വേണ്ടി ഒന്നും ചെയ്‌തിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍.

ചാണ്ടി ഉമ്മൻ എംഎൽഎ  CHANDY OOMMEN ABOUT BUDGET  കേന്ദ്ര ബജറ്റ് 2024  UNION BUDGET 2024
CHANDY OOMMEN (ETV Bharat)

By ETV Bharat Kerala Team

Published : Jul 24, 2024, 5:48 PM IST

കോട്ടയം :കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിക്കുന്ന നിലപാട് കേന്ദ്രം തുടർന്നു എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം. 10 വർഷമായി കേരളത്തെ ബിജെപി സർക്കാർ അവഗണിക്കുന്നു.

കേരളത്തിന് ഒന്നും നൽകിയില്ല. അതേ നിലപാട് തന്നെ ഇത്തവണയും കാണിച്ചു. കേരളത്തിൽ വികസന പദ്ധതികൾ ഉണ്ടായത് യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പോർട്ട്, കണ്ണൂർ വിമാനത്താവളം തുടങ്ങിയ പദ്ധതികൾ തന്നെ ഉദാഹരണമാണ്. കേന്ദ്രം ചില ലൊട്ടുലൊടുക്ക് വിദ്യകൾ കാണിക്കുന്നതല്ലാതെ കേരളത്തിന് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല എന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.

Also Read : 'കേന്ദ്ര ബജറ്റ് വിവേചനപരം'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം - India Bloc Protest Against Budget

ABOUT THE AUTHOR

...view details