ആലപ്പുഴ:ചക്കുളത്തു കാവിൽ പൊങ്കാല നടക്കുമ്പോൾ ക്ഷേത്ര പരിസരവും നാടും ശുചിയാക്കാൻ ഓലകൊണ്ട് നെയ്തെടുത്ത വട്ടികളുമായി തലവടി ഗ്രാമ പഞ്ചായത്തിന്‍റെ ഹരിതകർമ്മ സേന രംഗത്ത്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലെ മാലിന്യ നിർമാർജനം ക്ഷേത്രത്തിനും പഞ്ചായത്തിനും ഭാരിച്ച ഉത്തരവാദിത്തമാണ് നൽകുന്നത്.
പൊങ്കാലയ്ക്ക് കൊണ്ടുവരുന്ന സാധങ്ങളുടെ ജൈവ അജൈവ മാലിന്യങ്ങൾ പൊങ്കാല സ്ഥലത്ത് തന്നെയാണ് ഭക്തർ നിക്ഷേപിക്കുക ഇതിനൊരു പരിഹാരവുമായാണ് ഹരിത കർമ്മ സേന ഓല വട്ടികൾ നെയ്‌ത് എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുക. മാലിന്യങ്ങൾ ശേഖരിക്കുന്ന വസ്‌തുക്കൾ മാലിന്യമായി മാറാതിരിക്കാനാണ് ഓല കൊണ്ടുള്ള പത്രങ്ങൾ തയ്യാറാക്കുന്നത്. മൂന്ന് വർഷമായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.