കേരളം

kerala

ETV Bharat / state

ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്‍റെ ആക്രമണം ; 301 കോളനിക്ക് സമീപം ഷെഡ് തകർത്തു - chakkakomban attack in Chinnakanal - CHAKKAKOMBAN ATTACK IN CHINNAKANAL

ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്‍റെ ആക്രമണം. 301 കോളനിക്ക് സമീപം ഷെഡ് തകർത്തു.

WILD TUSKER CHAKKAKOMBAN  WILD ELEPHANT ATTACK  WILD BUFFALO ATTACKS IN IDUKKI  WILD ANIMALS ATTACK
WILD ELEPHANT ATTACK IN CHINNAKANAL

By ETV Bharat Kerala Team

Published : Mar 29, 2024, 3:58 PM IST

ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്‍റെ ആക്രമണം

ഇടുക്കി :ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്‍റെ ആക്രമണം. കഴിഞ്ഞ രാത്രിയിലാണ് 301 കോളനിക്ക് സമീപം ചക്കക്കൊമ്പൻ ഇറങ്ങിയത്. വയൽപറമ്പിൽ ഐസക്കിന്‍റെ ഷെഡ് ആന തകർത്തു. ഷെഡിൽ ആൾ താമസം ഉണ്ടായിരുന്നില്ല. നാട്ടുകാർ ബഹളം വച്ചാണ് ആനയെ തുരത്തിയത്.

ഏതാനും ആഴ്‌ചകൾക്ക് മുൻപ് 301 കോളനിയിലെ ഒരു വീട് ആന ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിങ്കുകണ്ടത്ത് വീടിന് നേരെയും ചക്കക്കൊമ്പന്‍റെ ആക്രമണം ഉണ്ടായി.

കാട്ടാന മാത്രമല്ല മറ്റു വന്യമൃഗങ്ങളും പ്രദേശത്ത് ശല്യം ഉണ്ടാക്കുന്നത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഇരുമ്പുപാലം പടികപ്പിൽ കാട്ടുപോത്തിറങ്ങിയത്. വാഹന യാത്രികരാണ് റോഡിൽ നിൽകുകയായിരുന്ന കാട്ടുപോത്തിനെ കണ്ടത്.

ജനവാസ മേഖലയില്‍ കാട്ടാന എത്തുന്നത് പതിവ്, പ്രതിസന്ധിയില്‍ പീരുമേട് നിവാസികൾ :കാട്ടാന ഭീഷണിയിൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ് പീരുമേട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി മേഖലയിൽ ഉള്ളവർ. മുറിഞ്ഞപുഴ, പാഞ്ചാലിമേട്, കണങ്കവയൽ മേഖലകളിൽ നാളുകളായി കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് പതിവാണ്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലാണ് നാട്ടുകാർ.

ഇടുക്കി മുറിഞ്ഞപുഴയിൽ നിന്നും പാഞ്ചാലിമേട്ടിലേക്ക് പോകുന്ന പ്രധാന പാതയോരത്താണ് കാട്ടാനകൾ എത്തിയത്. കൃഷിയിടത്തിൽ എത്തിയ കാട്ടാനകൾ കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കാട്ടാനകൾ രാത്രി സമയങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. ചില സമയങ്ങളിൽ വിനോദസഞ്ചാരികൾ അടക്കം കടന്നുപോകുന്ന റോഡിലും ആനകൾ നില ഉറപ്പിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാന ശല്യം നിരന്തരമായി ഉണ്ടാകുന്നതോടെ പ്രദേശവാസികളുടെ ജീവിതം പ്രതിസന്ധിയിലായി.

കൃഷിയിടങ്ങൾ, റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ എല്ലാമുള്ള മേഖലയാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തോളമായി കാട്ടാനകൾ നിരന്തരമായി ജനവാസ മേഖലയിൽ വരുന്നതായി നാട്ടുകാർ പറയുന്നു. ചില ആളുകൾ വലിയ തുക മുടക്കി കൃഷിയിടങ്ങൾക്ക് ചുറ്റും സ്വന്തമായി സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്.

ALSO READ : 'എങ്ങനെ ജീവിക്കും മരണഭയമില്ലാതെ'...വന്യമൃഗശല്യത്തില്‍ വലഞ്ഞ് ഇടുക്കി

തെങ്ങ്, കവുങ്ങ്, കടപ്ലാവ്, ഏലം തുടങ്ങിയവയാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുന്നത്. കൃഷിയിടത്തിലേക്ക് വരുന്ന ആനകൾ കയ്യാലകളും ജലസേചനത്തിന് ഉപയോഗിക്കുന്ന കുളങ്ങൾ അടക്കം തകർത്താണ് മടങ്ങുന്നത്. ഓരോ തവണ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുമ്പോഴും അധികൃതർ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ കാര്യമായ നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

ABOUT THE AUTHOR

...view details