തിരുവനന്തപുരം :മുന്‍ ധനകാര്യ കമ്മീഷന്‍റെ കണക്കനുസരിച്ചുള്ള വരുമാനം ഇപ്പോഴത്തെ കമ്മീഷന്‍ നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (K N Balagopal). 13600 കോടിയോളം രൂപ ഉടന്‍ കൊടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. എണ്ണായിരം കോടി രൂപയോളം സംസ്ഥാനത്തിന് നല്‍കാനുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളം പറയുന്നതിൽ വസ്‌തുതയുണ്ട് എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായ സമീപനം. സാമ്പത്തിക വിദഗ്‌ധര്‍ക്കും പ്രൈമറി ക്ലാസ് വിദ്യാർഥികൾക്കും വരെ മനസ്സിലാവുന്ന കേന്ദ്ര അവഗണന കേരളത്തിൽ മനസിലാകാത്തത് പ്രതിപക്ഷ നേതാവിനും അണികൾക്കും മാത്രമാണ്. കേരളം ഉന്നയിച്ച കാര്യങ്ങൾക്ക് പരിഗണന നൽകണം എന്നതാണ് കോടതിയിൽ നിന്നുവന്ന നിർദ്ദേശം.