കേരളം

kerala

ETV Bharat / state

അയോദ്ധ്യ പ്രതിഷ്‌ഠാ ചടങ്ങ്: ഭരണഘടന പങ്കുവച്ച് എതിർപ്പറിയിച്ച് ഇടത് നേതാക്കളും സാംസ്‌കാരിക പ്രമുഖരും - Celebrities Shared Preamble

Celebrities Shared Preamble Of The Constitution On Ayodhya Consecration Day: അയോധ്യ പ്രതിഷ്‌ഠ ചടങ്ങിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് എതിർപ്പറിയിച്ച് ഇടത് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രമുഖര്‍.

അയോദ്ധ്യ പ്രതിഷ്‌ഠാ ചടങ്ങ്  Ayodhya consecration day  Celebrities Shared Preamble  ഭരണഘടന ആമുഖം പങ്കുവെച്ച് നേതാക്കൾ
Celebrities Shared Preamble Of The Constitution On Social Media On Ayodhya Consecration Day

By ETV Bharat Kerala Team

Published : Jan 22, 2024, 6:55 PM IST

തിരുവനന്തപുരം: അയോധ്യയിൽ ബാബരി മസ്‌ജിദ് നിലകൊണ്ട സ്ഥലത്ത് പണിത രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് ഇടത് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രമുഖര്‍ എതിർപ്പറിയിച്ചു (Celebrities shared Preamble of the Constitution on social media on Ayodhya consecration day). മതനിരപേക്ഷതയുടെ പ്രാധാന്യം മുന്‍ നിര്‍ത്തിയാണ് പല പ്രമുഖരും ഭരണഘടനയുടെ ആമുഖം ഫേയ്‌സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പുറമേ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു കൊണ്ടാണ് രാമക്ഷേത്രം ഉദ്ഘാടനത്തെ (Ayodhya Consecration Ceremony) വിമര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സി പി എം നേതാവ് എം സ്വരാജ് (M Swaraj Facebook post on Ayodhya consecration day) പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരുന്നു. വിശ്വാസികളുടെ ശ്രീരാമന്‍ അപഹരിക്കപ്പെട്ടെന്നും രാഷ്ട്ര പിതാവിന്‍റെ ജീവനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

രാജ്യത്ത് ശ്രീരാമന്‍റെ പേര് വിൽപന ചരക്കാക്കി മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ ആമുഖത്തിന്‍റെ (Preamble Of The Constitution) ചിത്രം ഉള്‍പ്പെടുത്തി തദ്ദേശ മന്ത്രി എം ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് (Minister M B Rajesh Facebook post on Ayodhya consecration day). ചലച്ചിത്ര സംവിധായകരായ ജിയോ ബേബി, കമല്‍, ആഷിഖ് അബു അഭിനേതാക്കളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, ഗായകന്‍ സൂരജ് സന്തോഷ് തുടങ്ങിയവര്‍ ഭരണഘടനയുടെ ആമുഖം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി ഷിഹാബ് തങ്ങളും കഴിഞ്ഞ ദിവസം രാമന്‍റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു.

പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ ജയ്ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്‌തില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന രാജ്യമായി ഇന്ത്യ മാറിയെന്നായിരുന്നു സാഹിത്യകാരന്‍ ടി പത്മനാഭനും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നത്. ചടങ്ങുമായി ബന്ധപ്പെട്ട് അനവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതിഷ്‌ഠാ ചടങ്ങ് ബിജെപി പാർട്ടി പരിപാടിയാക്കി മാറ്റി എന്നാരോപിച്ച് ഇന്ത്യ മുന്നണി ഉൾപ്പെടെയുള്ള കക്ഷികൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

ABOUT THE AUTHOR

...view details