കേരളം

kerala

ETV Bharat / state

മലപ്പുറത്തെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ കത്തിക്കുത്ത്: സിസിടിവി ദൃശ്യം പുറത്ത് - KNIFE ATTACK OF STUDENTS

മലപ്പുറത്തെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ പഠനമുറിയിൽവച്ച് സഹപാഠിയെ വിദ്യാർഥി കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നു

പരിശീലന കേന്ദ്രത്തിൽ കത്തികുത്ത്  മലപ്പുറത്ത് കത്തികുത്ത്  EXAM COACHING CENTER KNIFE ATTACK  ENTRANCE COACHING CENTER ATTACK
CCTV Image Of Knife Attack (ETV Bharat)

By ETV Bharat Kerala Team

Published : Nov 1, 2024, 11:39 AM IST

മലപ്പുറം: മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്‌ടോബർ 27 നാണ് ആക്രമണം നടന്നത്. പതിനാറുകാരനായ വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ പഠനമുറിയിൽ വച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റഡി ഹാളിൽ പഠിക്കുകയായിരുന്നു വിദ്യാർഥിയെ സഹപാഠിയായ അക്രമി പിറകിൽ നിന്ന് വന്ന് ചുറ്റിപ്പിടിച്ച് തുടർച്ചയായി കുത്തുകയായിരുന്നു. പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് വിദ്യാർഥിക്ക് പരുക്കേറ്റത്.

സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് വിദ്യാർഥികളും ഓടിയെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. സംഭവം നടന്ന് ആറാമത്തെ ദിവസമാണ് ദൃശ്യം പുറത്ത് വരുന്നത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസ് എടുത്തു.

Also Read : ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചു, വിവാഹത്തിന് സമ്മര്‍ദം ചെലുത്തി; ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടി

ABOUT THE AUTHOR

...view details