തിരുവനന്തപുരം :ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ പൊലീസ് ഐ.ബി.ഉദ്യോഗസ്ഥരടക്കം കേസിലെ പ്രതികളായ അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ ഡൽഹി യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്.
ചാരക്കേസിൽ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. ഇത് അനുസരിച്ച് സിബിഐ മെയ് മാസത്തിൽ തന്നെ കേസ് രജിസ്റ്റർ ചെയ്തു. ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്താൽ നമ്പി നാരായണന് കുറ്റവിമുക്തനാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചു.