എറണാകുളം :ആർഎൽവി രാമകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് അറസ്‌റ്റിൽ നിന്ന് താത്‌താലിക സംരക്ഷണം. ഈ മാസം 27 വരെ സത്യഭാമയെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. അറസ്‌റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിന് ജസ്‌റ്റിസ് കെ ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി.
ആർഎൽവി രാമകൃഷ്‌ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയെ താത്‌കാലം അറസ്‌റ്റ് ചെയ്യേണ്ടെന്ന് ഹൈക്കോടതി - Case Against Sathyabhama - CASE AGAINST SATHYABHAMA
ആർഎൽവി രാമകൃഷ്‌ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്‌ക്ക് ആശ്വാസം. തത്‌കാലം സത്യഭാമയെ അറസ്‌റ്റ് ചെയ്യേണ്ടെന്ന് ഹൈക്കോടതി.
സത്യഭാമയെ താൽക്കാലം അറസ്‌റ്റ് ചെയ്യേണ്ടെന്ന് ഹൈക്കോടതി (Source : ETV BHARAT NETWORK)
Published : May 20, 2024, 1:22 PM IST
സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. വസ്‌തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സത്യഭാമയുടെ വാദം.