തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന വീണയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത് (Case Against Shone George On Veena Vijayan's Complaint).
കനേഡിയൻ കമ്പനിയുണ്ടെന്ന വ്യാജപ്രചരണം; വീണ വിജയന്‍റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ് - ഷോൺ ജോർജിനെതിരെ പരാതി
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കനേഡിയൻ കമ്പനി ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷോൺ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയിരുന്നു
Published : Feb 19, 2024, 6:31 AM IST
വീണയ്ക്ക് കനേഡിയൻ കമ്പനി ഉണ്ടെന്ന് ഷോൺ ജോർജ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്. അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ തന്നെ പിന്തുടർന്ന് ആക്രമിക്കുവെന്നും വീണയുടെ പരാതിയിൽ പറയുന്നു. ഷോൺ ജോർജിനെ കൂടാതെ ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ:വീണ വിജയൻ്റെ ഹർജി തള്ളിയ കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടി : ഷോൺ ജോർജ്