പത്തനംതിട്ട :കാർട്ടൂണിസ്‌റ്റ് ജോർജ് കുമ്പനാട് (94) അന്തരിച്ചു. കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (ജനുവരി 3) രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. ഉപ്പായി മാപ്പിള എന്ന കാർട്ടൂൺ കഥാപാത്ര സൃഷ്‌ടിയിലൂടെയാണ് അദ്ദേഹം പ്രശസ്‌തനായത്.
കാർട്ടുണിസ്‌റ്റ് റ്റോംസ് ബോബനും മോളിയും കാർട്ടൂണിൽ ഉപ്പായി മാപ്പിളയെ കടം കൊണ്ടതോടെ ഉപ്പായി മാപ്പിള മലയാളികൾക്ക് സുപരിചിതമായ കഥാപാത്രമായി. പാച്ചുവും കോവാലനും എന്ന കാർട്ടൂണിലും കെഎസ് രാജൻ്റെ ലാലു ലീല എന്ന കാർട്ടൂണിലും ഉപ്പായി മാപ്പിള ഗസ്‌റ്റ് റോളിൽ എത്തിയിട്ടുണ്ട്.