കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷവാതകം കാരവാൻ്റെ പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും വാഹനം നിർമിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്‌ധരും പരിശോധനയുടെ ഭാഗമായി.
കഴിഞ്ഞ മാസം 23ന് ആയിരുന്നു അപകടം. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയിൽ ദേശീയ പാതയോരത്ത് നഗരമധ്യത്തിൽ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കൾ മരിച്ചുകിടന്നത്. വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കൾ.
വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി എസി ഓൺ ചെയ്‌ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതായതോടെ വാഹനത്തിൻ്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. വടകരയിൽ എത്തി വാഹനം തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read:കനത്ത മൂടല്‍മഞ്ഞ്; ഭട്ടിന്‍ഡയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാല് പേര്‍ക്ക് പരിക്ക്