കുന്നംകുളം: കുന്നംകുളത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു. കക്കാട് അമ്പലത്തിന് സമീപത്തെ എസി സർവീസ് സെന്‍റിറിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്. ഇന്ന്(15-05-2024) വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
തീ ആളിപ്പടരുന്നത് കണ്ടതോടെ നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തി. ശ്രമം വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്‍റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സംഘം സ്ഥലത്തെത്തി.