ഇടുക്കി:കേബിള്‍ ടി വി ടെക്‌നീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആനച്ചാല്‍ മേരിലാന്‍റ് സ്വദേശി റെന്നി ജോസഫാണ് മരിച്ചത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ആനച്ചാല്‍ മേരിലാന്‍റില്‍ വച്ചായിയിരുന്നു അപകടം നടന്നത്. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വൈദ്യുതാഘാതമേറ്റ് കേബിള്‍ ടിവി ടെക്‌നീഷ്യന് ദാരുണാന്ത്യം - Cable TV Technician dies - CABLE TV TECHNICIAN DIES
വൈദ്യുതാഘാതമേറ്റ് മരിച്ചത് ആനച്ചാല്‍ മേരിലാന്‍റ് സ്വദേശി. ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു.
Rennie Joseph (Etv Bharat)
Published : Jun 30, 2024, 10:29 PM IST