കേരളം

kerala

ETV Bharat / state

കിലുക്കാംപെട്ടി തേടി വീണ്ടും കരിനീലക്കടുവയെത്തി; ഹരീഷിന്‍റെ വൃന്ദാവനത്തിന് ഇത് പൂക്കാലം - BUTTERFLIES IN KILUKKAMPETTI PLANT - BUTTERFLIES IN KILUKKAMPETTI PLANT

ഹരീഷിന്‍റെ വൃന്ദാവനം തേടി കൂട്ടത്തോടെ പൂമ്പാറ്റകളെത്തി. ചെടിയുടെ തണ്ടിലെ നീര് കുടിച്ച് ഇലകള്‍ക്കടിയില്‍ മുട്ടയിട്ട് വിരിയിക്കും. പിന്നെ എങ്ങോട്ടെന്നില്ലാതെ പറന്നകലും.

കിലുക്കാംപെട്ടി ചെടി  കരിനീലക്കടുവ ശലഭം  LATEST MALAYALAM NEWS  BUTTERFLIES IN HAREESH HOUSE
Dark Blue Tiger Butterfly, Hareesh (ETV Bharat)

By ETV Bharat Kerala Team

Published : Oct 5, 2024, 7:23 PM IST

കാസർകോട്:പതിവ് പോലെ കിലുക്കാംപെട്ടി തേടി കരിനീലക്കടുവ പൂമ്പാറ്റകൾ എത്തി. യുവ കർഷകനും കാസർകോട് എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കോളംകുളത്തെ ഹരീഷിൻ്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലാണ് പൂമ്പാറ്റകൾ കൂട്ടത്തോടെ പറന്നെത്തിയത്. ദേശാടനത്തിന് പേരുകേട്ട പൂമ്പാറ്റയാണ് കരിനീലക്കടുവ. ഓരോ ദിവസവും ഈ വീട്ടുമുറ്റത്തേക്ക് ആയിരക്കണക്കിന്‌ ശലഭങ്ങളാണ് കൂട്ടമായി പറന്നെത്തുന്നത്. നീലനിറത്തിൽ കടുവകളുടേതിന് സമാനമായ കറുത്ത വരകൾ ഉളളതിനാലാണ് പൂമ്പാറ്റകൾക്ക് ഈ പേര് ലഭിക്കാൻ കാരണം.

വിത്ത് ഉണങ്ങിയാൽ കിലുക്കാംപെട്ടിയുടേതിന് സമാനമായ ശബ്‌ദം കേൾക്കുന്നതിനാലാണ് ഈ ചെടിക്ക് ‘കിലുക്കാംപെട്ടി’ എന്ന പേര് വന്നത്. നീളം കൂടിയ ചെടികളിൽ പൂക്കൾ ധാരാളം വിടരുന്നുണ്ടെങ്കിലും ഇലകളിലെ നീരാണ് പൂമ്പാറ്റകളുടെ പ്രധാന ഭക്ഷണം. ചെടിയുടെ ഇലകളിലും തണ്ടുകളിലും അടങ്ങിയ പൈറോളിസിഡിൻ ആൽക്കലോയ്‌ഡ് ഇനത്തിൽപ്പെട്ട മോണോകോട്ടാലിൻ എന്ന പദാർഥം ആൺ പൂമ്പാറ്റകളിൽ ഫിറോമോൺ ഉത്‌പാദിപ്പിക്കാൻ ആവശ്യമായ ഘടകമാണ്.

വൃന്ദാവനം ഗാര്‍ഡനിലെ കാഴ്‌ചകള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെടിയുടെ ഇലകൾക്കടിയിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിയും. ഇല ഉണങ്ങിക്കഴിയുമ്പോൾ കൂട്ടത്തോടെ മറ്റൊരിടം തേടി യാത്രയാവും. ഇവയോടൊപ്പം നീല മഞ്ഞ നിറങ്ങളിലുള്ള മറ്റ് പൂമ്പാറ്റകളും വിരുന്നു വരുന്നുണ്ട്. തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് പൂമ്പാറ്റ ചെടി ഹരീഷിൻ്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തുന്നത്. എല്ലാവർഷവും സെപ്‌റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി വളർന്ന് പന്തലിക്കുന്നത്.

സമയം കൃത്യമായി മനസിലാക്കി വരികയും ചെടിയുടെ ഇലയുടെ നീര് കുടിച്ചു തീർക്കുന്നത്തോടെ പൂമ്പാറ്റകൾ അടുത്ത ഇടം തേടി പോവുകയുമാണ് പതിവ്. നിലവിൽ കാസർകോട് ജില്ലയിലെ ഒട്ടനവധി സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്ന മണ്ണിൻ്റെ കാവലാൾ കൂട്ടായ്‌മയ്‌ക്ക് നേതൃത്വം വഹിക്കുന്ന ഹരീഷ്, ജില്ലയ്ക്ക്‌ പുറത്തും ഒട്ടനവധി ആളുകൾക്ക് വിത്തുകൾ കൈമാറിയിട്ടുണ്ട്.

ആൺ വർഗത്തിൽപ്പെട്ട ചെടികളുടെ ഇലകളിലെ തേൻ മാത്രമെ പൂമ്പാറ്റകൾ കുടിക്കാറുള്ളു. പൂമ്പാറ്റകളുടെ വരവിനായി ആറ് മാസം മുമ്പ് ഹരീഷ് വിത്തിട്ട് മുളപ്പിച്ച് ചെടികള്‍ വളർത്തിയെടുക്കും. ചെടികളിൽ പൂവിടരുന്നുണ്ടെങ്കിലും പൂമ്പാറ്റകൾ തേനൂറും സ്വാദുള്ള ഇലകളിലെ നീരാണ് കുടിക്കുന്നത്. നിലവിൽ കോളംകുളത്തെ ഹരീഷിൻ്റെ വൃന്ദാവനം ഹൗസിൽ പോയാൽ നൂറുകണക്കിന് പൂമ്പാറ്റകളെ കാണാം.

Also Read:ഇന്ധന വില നോ പ്രോബ്ലം; യാത്രകള്‍ക്ക് അണ്‍ലിമിറ്റഡ് മൈലേജ് വണ്ടി, വമ്പന്‍ ഹിറ്റ് ആരിഫിന്‍റെ ബുള്ളോ കാര്‍ട്ട്

ABOUT THE AUTHOR

...view details