കോഴിക്കോട്:വയനാട് -കോഴിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. കുന്ദമംഗലത്തിനു സമീപം താഴെപടനിലത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്. അപകടത്തിൽ21 പേർക്ക് പരിക്കേറ്റു(Bus accident).
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക് - കോഴിക്കോട് വയനാട് ദേശീയപാത
കോഴിക്കോട് വയനാട് ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്കേറ്റു
Published : Feb 14, 2024, 5:53 PM IST
ഇന്ന് രാവിലെ ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.(ksrtc swift) ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ട് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ് ആർ.ടി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലും ഇടിച്ചു കയറി.(21 injured)
അപകടത്തിൽ പരിക്കേറ്റ 21 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമല്ല എന്നാണ് വിവരം.
Also Read; ആലുവയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ 7 വയസുകാരനെ ഇടിച്ച കാർ കണ്ടെത്തി