കേരളം

kerala

ETV Bharat / state

56 വർഷം മുൻപ് വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം കണ്ടെത്തി; അന്ന് കാണാതായവരില്‍ വേറെയും മലയാളികള്‍ - Body Of A Malayali Soldier Found - BODY OF A MALAYALI SOLDIER FOUND

1968 ൽ വിമാനാപകടത്തില്‍ അപകടത്തിൽ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം കണ്ടെത്തി. മഞ്ഞുമലയില്‍ കണ്ടെത്തിയത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം. അന്ന് കാണാതായ വിമാനത്തില്‍ വേറെയും മലയാളികള്‍.

മലയാളി സൈനികന്‍റെ മൃതദേഹം കണ്ടെത്തി  SOLDIER BODY FOUND AFTER 56YRS  56 വർഷത്തിന് ശേഷം മൃതദേഹം കണ്ടെത്തി  MALAYALAM LATEST NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 1, 2024, 7:41 AM IST

പത്തനംതിട്ട:56 വർഷം മുന്‍പ് വിമാനപകടത്തിൽ മരിച്ച മലയാളി സൈനികന്‍റേത് ഉള്‍പ്പെടെ നാല് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രത്യേക സംഘം നടത്തിയ തെരച്ചിലിലാണ് കാണാതായവരുടെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രാദേശിലെ റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി ഇതിനൊപ്പം കണ്ടെത്തി.

പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഓ എം തോമസിന്‍റെ മകന്‍ തോമസ് ചെറിയാന്‍ ആണ് മരിച്ച മലയാളി സൈനികൻ. എയര്‍ ഫോഴ്‌സില്‍ ക്രാഫ്റ്റസ്‌മാന്‍ ആയിരുന്ന തോമസ് 1968ല്‍ മരിക്കുമ്പോൾ പ്രായം 21 വയസായിരുന്നു.

തോമസ് ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയ വിവരം ലെഫ്റ്റനന്‍റ് അജയ് ചൗഹാന്‍ ആണ് ആറന്മുള പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. തോമസ് ചെറിയാന്‍റെ വിലാസവും പൊലീസിന് നൽകി. പൊലീസ് വിലാസം വച്ച് നടത്തിയ അന്വേഷണത്തിൽ ഇലന്തൂരിലെ ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറുകയായിരുന്നു.

തോമസ് ചെറിയാന്‍ അപകടത്തിൽ മരിക്കുമ്പോൾ പത്തനംതിട്ട ജില്ല രൂപീകരിച്ചിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയുമെല്ലാം അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. സൈന്യത്തിന്‍റെ രേഖകളില്‍ ഇപ്പോഴും കൊല്ലം ജില്ല വച്ചാണ് തോമസിന്‍റെ വിലാസം.

പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും കോളജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് സൈനിക സേവനത്തിന്‍റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായി അപകടം നടക്കുന്നത്.

1968 ഫെബ്രുവരി ഏഴിനാണ് ചണ്ഡിഗഡില്‍ നിന്നും ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്‍റെ എഎന്‍ 12 വിമാനം കാണാതാകുന്നത്. 102 യാത്രക്കാരാണ് ഇരട്ട എന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാണാതായവരിന്‍ വേറെയും മലയാളികൾ:തോമസ് ചെറിയാനെ കൂടാതെ വേറെയും മലയാളികള്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. ആർമി സർവീസ് കോറിൽ ശിപായിയായിരുന്ന എസ് ഭാസ്‌കരൻ പിള്ള, മെഡിക്കൽ കോറിന്‍റെ ഭാഗമായിരുന്ന പി എസ് ജോസഫ്, ബി എം തോമസ്, ക്രാഫ്റ്റ്സ്‌മാനായിരുന്ന കെ പി പണിക്കർ, കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ കെ രാജപ്പൻ എന്നീ മലയാളികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍: തിരംഗ മൗണ്ടന്‍ റസ്‌ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്‌കൗട്ട്‌സും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. 2003ല്‍ എ ബി വാജ്‌പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങില്‍ നിന്നുള്ള പര്‍വതാരോഹകരാണ് ഈ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്.

നിരവധി ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2019 വരെ അഞ്ചു പേരുടെ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ ഓപ്പറേഷനാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

Also Read:ആലപ്പുഴയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം; കൊച്ചിയില്‍ നിന്നും കാണാതായ സുഭദ്രയുടേതാണെന്ന് സംശയം, അന്വേഷണം

ABOUT THE AUTHOR

...view details