കോഴിക്കോട് :പെരുവയലിൽ വീടിനുനേരെ സ്‌ഫോടക വസ്‌തു. കായലത്തെ ഭൂദാനം കോളനിയിൽ കണ്ണച്ചോ മേത്തൽ ശാരദയുടെ വീടിനു നേരെയാണ് സ്ഫോടനം നടന്നത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീടിൻ്റെ ജനലിൽ മുട്ടുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
പെട്ടെന്ന് വീട് കുലുങ്ങുന്ന രീതിയിലുള്ള സ്പോടന ശബ്‌ദം കേട്ടു. ഉരുൾപൊട്ടൽ ആണെന്ന് കരുതിയ വീട്ടുകാർ രക്ഷപ്പെടാനായി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിൻ്റെ മുന്‍വശത്ത് സ്ഫോടനം നടന്ന വിവരം അറിയുന്നത്. സിറ്റ് ഔട്ടിലെ ഏതാനും ടൈലുകളും പൊട്ടി ചിതറിയിട്ടുണ്ട്.