കേരളം

kerala

ETV Bharat / state

അതിഥിതൊഴിലാളിയുടെ മുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അസം സ്വദേശിക്ക് ഗുരുതര പരിക്ക് - GAS CYLINDER BLAST IN RANNI - GAS CYLINDER BLAST IN RANNI

പത്തനംതിട്ട റാന്നിയിൽ അതിഥിതൊഴിലാളിയുടെ മുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അസം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ആളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  GAS BLAST IN MIGRANT WORKER ROOM  GAS CYLINDER EXPLODED  സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
Gas Cylinder Blast In Migrant Worker's Room (ETV Bharat)

By ETV Bharat Kerala Team

Published : Sep 23, 2024, 7:42 AM IST

Updated : Sep 23, 2024, 9:22 AM IST

പത്തനംതിട്ട: റാന്നിയില്‍ അതിഥിതൊഴിലാളി താമസിച്ചിരുന്ന മുറിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. റൂമിൽ താമസിച്ചിരുന്ന അസം സ്വദേശി ഗണേഷിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാന്നിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അതിഥിതൊഴിലാളിക്ക് പരിക്ക് (ETV Bharat)

ഇന്നലെ (സെപ്‌റ്റംബർ 22) രാത്രി 9.10 ഓടെയാണ് സംഭവം. റാന്നി ഹെഡ് പോസ്‌റ്റോഫിസിന് മുൻപിലുള്ള കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് പൊട്ടിത്തെറി നടന്നത്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ മുറിയുടെ വാതിൽ റോഡിനു എതിർവശത്തുള്ള കെട്ടിടത്തിന്‍റെ മുകളിൽ പതിച്ചു. കെട്ടിടത്തിന്‍റെ ജനല്‍ ചില്ല് തകര്‍ന്ന് സമീപത്തെ റോഡിലേക്ക് തെറിച്ചു വീണു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കെട്ടിടത്തില്‍ നിന്ന് ഉഗ്ര ശബ്‌ദം കേട്ടതിനെ തുടർന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പരിക്കേറ്റ ആൾ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പൊലീസ് മുറി സീൽ ചെയ്‌തു

Also Read : പേജർ സ്ഫോടനം: റിൻസൺ ജോസിന്‍റെ കുടുംബ പശ്ചാത്തലം പരിശോധിച്ച് പൊലീസ് - RINSON JOSE FAMILY BACKGROUND

Last Updated : Sep 23, 2024, 9:22 AM IST

ABOUT THE AUTHOR

...view details