കേരളം

kerala

ETV Bharat / state

ലൈംഗികാതിക്രമ ആരോപണം; സി വി ആനന്ദബോസിനെതിരെ കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം - protest against CV Ananda Bose - PROTEST AGAINST CV ANANDA BOSE

ലൈംഗികാരോപണ വിവാദത്തില്‍ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം

Youth Congress BLACK FLAG PROTEST  WEST BENGAL GOVERNOR CV ANANDA BOSE  പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്‌  കരിങ്കൊടി പ്രതിഷേധം
PROTEST AGAINST CV ANANDA BOSE (source: etv bharat reporter)

By ETV Bharat Kerala Team

Published : May 4, 2024, 9:09 PM IST

എറണാകുളം: രാജ്ഭവനിലെ കരാർ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആലുവയിൽ സിവി ആന്ദബോസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

ആലുവ ഗവൺമെൻ്റ് ഗസ്‌റ്റ് ഹൗസിന് സമീപത്ത് വെച്ചായിരുന്നു യുത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് വാഹനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നു.

അന്വേഷണത്തിന് പ്രത്യേക സംഘം:പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസിനെതിരെ ഉള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി സംഘം അടുത്ത ദിവസങ്ങളിൽ സാക്ഷികളുമായി സംസാരിക്കും. രാജ്ഭവനോട് സിസിടിവി ദൃശ്യങ്ങൾ പങ്കുവയ്ക്കാനും അന്വേഷണ സംഘം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം, ഭരണകാലത്ത് ഒരു ഗവർണര്‍ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ കഴിയില്ല. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണം നിലനില്‍ക്കുമ്പോള്‍ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന്, ഒരു സ്‌ത്രീയിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം നടക്കുന്ന സ്വാഭാവികമായ അന്വേഷണം ഇവിടെയുമുണ്ടാകുമെന്ന് മറ്റൊരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആവശ്യമെങ്കിൽ രാജ്ഭവൻ സന്ദർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ ബോസ് രാജ്ഭവനിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് രാജ്ഭവനിലെ കരാർ ജീവനക്കാരി വെള്ളിയാഴ്‌ചയാണ് കൊൽക്കത്ത പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. അതേസമയം, പരാതി രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സി വി ആനന്ദ ബോസ് പ്രതികരിച്ചത്. പരാതി ഉയര്‍ന്നതിന് പിന്നാലെ രാജ്‌ഭവനില്‍ പൊലീസ് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:ബംഗാള്‍ ഗവർണർക്കെതിരെയുള്ള പീഡന പരാതി; അന്വേഷണ സംഘത്തെ രൂപീകരിച്ചു, രാജ്ഭവനോട് സിസിടിവി ദൃശ്യങ്ങൾ തേടി

ABOUT THE AUTHOR

...view details