തൃശൂര്‍: വ്യക്തിവൈരാഗ്യത്തെ തുടർന്ന് ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. ചെമ്മണ്ണൂർ സ്വദേശി പണിക്കശ്ശേരി വീട്ടിൽ റോഹന്‍ (19) ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.
ബൈക്കിൽ സുഹൃത്തുമായി പോവുകയായിരുന്ന റോഹനെ ചെമ്മണ്ണൂർ അങ്ങാടിയിൽ വച്ച് തടഞ്ഞുനിർത്തി കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്ന് പറയുന്നു. റോഹനെ ആക്രമിക്കുന്നത് കണ്ട് സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. അക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകനാണെന്ന് മർദ്ദനമേറ്റ റോഹൻ ആരോപിച്ചു.