കേരളം

kerala

ETV Bharat / state

പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളോടുള്ള വിശ്വാസക്കുറവ് മൂലം: കെ സുരേന്ദ്രൻ

വഖഫ് വിഷയത്തിൽ എൻഡിഎ ഉറച്ച നിലപാടെടുത്തു, മുന്നണികളുടെ സമീപനം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും സുരേന്ദ്രന്‍

പോളിംഗ് ശതമാനം സുരേന്ദ്രൻ  വയനാട് ചേലക്കര പോളിങ് ശതമാനം  K Surendran BJP  Wayanad Chelakkara Byelection
K Surendran (ETV Bharat)

By ETV Bharat Kerala Team

Published : 14 hours ago

പാലക്കാട്: വയനാട്ടിലും ചേലക്കരയിലും പോളിങ് ശതമാനം കുറഞ്ഞത് കേരളത്തിൽ എൽഡിഎഫിനോടും യുഡിഎഫിനോടും ജനങ്ങൾക്കുള്ള വിശ്വാസക്കുറവ് തെളിയിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രിയങ്ക ഗാന്ധിക്ക് വലിയ ഭൂരിപക്ഷം കിട്ടും എന്ന പ്രചാരണത്തിനുള്ള തിരിച്ചടി ആണിതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാലക്കാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

'ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാനുള്ള മുന്നണികളുടെ ശ്രമം പാളി. വഖഫ് വിഷയത്തിൽ ഇരു മുന്നണികളുടെയും സമീപനത്തിലെ അതൃപ്‌തി വോട്ടെടുപ്പിനെ സ്വാധീനിക്കും. എൻഡിഎ മാത്രമാണ് വിഷയത്തിൽ ഉറച്ച നിലപാട് എടുത്തത്. ഇരു മുന്നണികളും ന്യൂനപക്ഷം എന്നാൽ ഒരു പക്ഷമാണ് എന്ന സമീപനമാണ് സ്വീകരിക്കുന്നത്.

80:20 സംവരണം ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിന്‍റെ സംവരണ അവകാശങ്ങൾ കുറയ്ക്കുന്നതാണ്. അവർക്ക് ജനസംഖ്യാനുപാതികമായ സംവരണം കിട്ടുന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് ആരാധനാലയങ്ങൾ തോറും നടക്കുമ്പോൾ എൽഡിഎഫ് സർക്കാർ മിഷനറി ദുരുപയോഗം ചെയ്യുകയാണ്. ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസും സിപിഎമ്മും അപ്രസക്തമാവും. ജനകീയ പ്രതിപക്ഷമായി എൻഡിഎ മുന്നണി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ഇപി ജയരാജന്‍റെ ആത്മകഥ ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ പുറത്തുവന്നതിൽ പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ജയരാജനെ പാർട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കെ മുരളീധരനും രമേശ് ചെന്നിത്തലക്കും മനസിലാവുന്നില്ല. പാലക്കാട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിഹ്നം പോലും ഇല്ലാത്ത അവസ്ഥയിലാണ് സിപിഎം. ഇലക്ഷന് ശേഷം ആ പാർട്ടി തല്ലിത്തകരുമെന്നും' സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Also Read:വയനാട്ടുകാര്‍ക്ക് ഇതെന്തുപറ്റി? പോളിങ് കുത്തനെ കുറയാനുള്ള കാരണങ്ങള്‍ പുറത്ത്, മുന്നണികളില്‍ നെഞ്ചിടിപ്പ് കൂടുന്നു

ABOUT THE AUTHOR

...view details